തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 123 പേർക്ക് കോവിഡ് ; 53 പേർ രോഗമുക്തി നേടിയതായി മുഖ്യമന്തി പത്ര സമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായ ഏഴാം ദിവസമാണ് രോഗികളുടെ എണ്ണം 100 കവിയുന്നത്. 84 പേർ വിദേശത്തുനിന്നു വന്നരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 33 പേർ. 6 പേർക്കു സമ്പർക്കം വഴി രോഗം ബാധിച്ചു. ഇന്നു 53 പേർക്കു രോഗമുക്തിയുണ്ടായി. ഹോട്സ്പോട്ടുകളുടെ എണ്ണം 113 ആയി.
പത്തനംതിട്ട : 13 പാലക്കാട് : 24 ആലപ്പുഴ : 18 തൃശ്ശൂർ : 10 എറണാകുളം : 10 മലപ്പുറം : 6 കോട്ടയം : 2 കോഴിക്കോട് : 7 കണ്ണൂർ : 9 തിരുവനന്തപുരം : 2 കൊല്ലം : 13 വയനാട് : 2 ഇടുക്കി : 3 കാസർഗോഡ് : 4
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3726 ആയി. 1761 പേര്‍ ചികിൽസയിലുണ്ട്.
159616 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതിൽ 2349 പേർ ആശുപത്രികളിൽ. ഇന്ന്
344 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 156401 സാംപിൾ
പരിശോധനയ്ക്ക് അയച്ചു. 4182 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്.
സംസ്ഥാനത്ത് ഹോട്ട് സ്പോട്ട് 113.
💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢 വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക