കോട്ടയം : കോവിഡ് ലോക് ഡൗണിനെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാബോര്‍ഡ് 1000 രൂപ ധനസഹായം നല്‍കും. കേരള കൈത്തൊഴിലാളി -വിദഗ്ദ്ധ തൊഴിലാളി ക്ഷേമ പദ്ധതി, ബാര്‍ബര്‍ ബ്യൂട്ടീഷന്‍ ക്ഷേമ പദ്ധതി, അലക്കു തൊഴിലാളി ക്ഷേമ പദ്ധതി, പാചക തൊഴിലാളി ക്ഷേമ പദ്ധതി എന്നിവയില്‍ അംഗത്വമുളളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
അപേക്ഷ http://boardswelfareassistance.lc.kerala.gov.in എന്ന വെബ്സൈറ്റില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാസ് ബുക്ക്, അംഗത്വ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം ജൂണ്‍ 30നകം നല്‍കണം. ഫോണ്‍: 0481 2300762.