കേരളായൂത്ത്ഫ്രണ്ട് (എം) സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കു അൻപതാം പിറന്നാൾ ദിനമായ ജൂൺ 21 ന് തുടക്കം കുറിക്കുമെന്ന് കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് എൻ.അജിത് മുതിരമല അറിയിച്ചു.ആഘോഷ പരിപാടികളുടെ സംസ്ഥാന തല ഉത്ഘാടനം ജൂൺ 21ന് രാവിലെ 11 മണിക്ക് പാലാ മരിയാ സധനത്തിൽ കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ ശ്രീ.പി.ജെ ജോസഫ് MLAനിർവ്വഹിക്കും.പാർട്ടി ഡെപ്യൂട്ടി ചെയർമാൻ ശ്രീ.സി.ഫ് തോമസ് എം ൽ എ ജന്മദിന സന്ദേശം നൽകും. പാർട്ടി സംസ്ഥാന നേതാക്കൾ ആശംസ അർപ്പിക്കും.
ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തന പരിപാടികളാണ് യൂത്ത്ഫ്രണ്ട് (എം)സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് 14 ജില്ലകളിലും വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്. യുവജനങ്ങളുടെ കർമ്മശേഷി പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധത്തിലുള്ള പുത്തൻ തൊഴിൽ സംരഭങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ രൂപം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള വിവിധ സെമിനാറുകൾക്കും ചർച്ചകൾക്കും യൂത്ത്ഫ്രണ്ട് (എം) നേതൃത്വം നൽകും.
ഈ കാലഘട്ടത്തിൽ എറ്റവും വലിയ വെല്ലുവിളി ഉയർത്തിയ കോവിഡിന് എതിരായ പ്രവർത്തനങ്ങളിൽ മാതൃകാപരമായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരേയും എല്ലാ ജില്ലകളിലും യൂത്ത്ഫ്രണ്ട് (എം) ജന്മദിനത്തോടനുബന്ധിച്ച് ആദരിക്കും.
അന്നേ ദിവസം കേരളാ യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന, ജില്ലാ, നിയോജകമണ്ഡലം,മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കേരളത്തിലെ 1000 കേന്ദ്രങ്ങളിൽ അതിജീവന പ്രതിജ്ഞ പാർട്ടി നേതാക്കൾ ഉത്ഘാടനം ചെയ്യും.
💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢
വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക