സാമൂഹ്യ സുരക്ഷ/ ക്ഷേമനിധി ബോർഡു പെൻഷൻ ഗുണഭോക്താക്കളിൽ ഇനിയും മസ്റ്ററിങ്
പൂർത്തിയാക്കാത്തവർക്ക് 29 മുതൽ ജൂലൈ 15 വരെ സംസ്ഥാനത്തെ വിവിധ അക്ഷയ
കേന്ദ്രങ്ങൾ മുഖേന പൂർത്തിയാക്കാം. അക്ഷയ കേന്ദ്രങ്ങൾ മുഖേനയുള്ള
ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവർക്ക് ബന്ധപ്പെട്ട പ്രാദേശിക
സർക്കാരുകൾ/ ഗുണഭോക്താക്കൾ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോർഡുകൾ മുഖേന ജൂലൈ
16 മുതൽ 22 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ്
പൂർത്തികരിക്കാം. ഹോട്ട് സ്‌പോട്ടുകളിലും കണ്ടൈയ്‌മെന്റ് സോണുകളിലും
ഉള്ളവർക്ക് യാത്ര നിയന്ത്രണങ്ങളിൽ അയവു ലഭിക്കുന്ന തിയതി മുതൽ ഒരാഴ്ച
കാലയളവിൽ മസ്റ്ററിങ് പൂർത്തിയാക്കാം. സാമൂഹ്യ സുരക്ഷ/ ക്ഷേമനിധി ബോർഡു
പെൻഷൻ മസ്റ്ററിങിനായി ഇനിയും സമയം അനുവദിക്കില്ലായെന്നതിനാൽ അർഹരായ എല്ലാ
ഗുണഭോക്താക്കളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.
💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢
വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക