മുണ്ടക്കയം: തുടർച്ചയായി 14 ദിവസം പെട്രോൾ ഡീസൽ വില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നതിൻ്റെ ഒരു വിഹിതം നികുതിയായി ലഭിക്കുന്നതിലൂടെ സംസ്ഥാന സർക്കാർ കൊള്ള മുതൽ പങ്കിട്ടെടുക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.പെട്രോൾ വില വർദ്ധനവിനെതിരെ കേരളാ കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി ബൈക്ക് കെട്ടിവലിച്ച് പ്രതീകാത്മകമായി നടത്തിയ സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡൻറ് ചാർലി കോശി അധ്യക്ഷത വഹിച്ചു നിയോജക മണ്ഡലം പ്രസിഡൻ്റ് സാജൻ കുന്നത്ത്, അജിവെട്ടുകല്ലാംകുഴി, ചാക്കോ തുണിയംപ്രായിൽ, ജിജി നിക്കോളാസ്, തങ്കച്ചൻ കാരയ്ക്കാട്ട്, പി.എസ് ഹമീദ്, ടോമി വലിയവീട്ടിൽ, പി.എം ഷെരീഫ്, അനിയാച്ചൻ മൈലപ്ര, ആൻ്റീസ് പരവനാനി എന്നിവർ നേതൃത്വം നൽകി.
💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢
വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക