യു​ഡി​എ​ഫ് തീ​രു​മാ​നം ദുഃ​ഖ​ക​ര​മെ​ന്നും ഇനി മുന്നണി നോക്കുന്നില്ലെന്നും റോ​ഷി അ​ഗ​സ്റ്റി​ൻ



കോട്ടയം : കേരള കോ​ണ്‍​ഗ്ര​സ് ജോ​സ് പ​ക്ഷ​ത്തെ യു​ഡി​എ​ഫി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​ത് ദുഃ​ഖ​ക​ര​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ പറ​ഞ്ഞു. യുഡിഎഫിലെ എല്ലാ ധാരണകളും പാലിച്ചു പോന്നിരുന്നു. ജനങ്ങളുടെ മനസ്സിൽ നിന്നും തങ്ങളെ ആർക്കും പുറത്താക്കാനാവില്ല. ഒ​രു​മി​ച്ചു​നി​ന്നു പോ​രാ​ടി​യ​വ​രാ​ണ് ത​ങ്ങ​ൾ. ത​ങ്ങ​ളെ പു​റ​ത്താ​ക്കു​ന്ന​താ​യി യു​ഡി​എ​ഫി​ൽ പ്ര​മേ​യം പാ​സാ​ക്കി​യി​ട്ടി​ല്ല. യു​ഡി​എ​ഫ് യോ​ഗം ചേ​ർ​ന്നാ​ണോ ത​ങ്ങ​ളെ പു​റ​ത്താ​ക്കി​യ​ത് എ​ന്ന് അ​റി​യി​ല്ല. യു​ഡി​എ​ഫി​ലെ ക​ക്ഷി എ​ന്ന നി​ല​യി​ൽ ത​ങ്ങ​ളെ ഒ​രു യോ​ഗ​ത്തി​നും വി​ളി​ച്ചി​രു​ന്നി​ല്ല. ഇ​ക്കാ​ര്യം മ​റ്റ് ക​ക്ഷി​ക​ളോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. എ​ല്ലാ വി​ട്ട് വീ​ഴ്ച​യ്ക്കും ത​ങ്ങ​ൾ ത​യാ​റാ​യി​രു​ന്നു. ഇ​നി മു​ന്ന​ണി നോ​ക്കു​ന്നി​ല്ല. ക​ർ​ഷ​ക​ർ​ക്കാ​യി ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന് പോ​രാ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ക​ണ്ട് ഏ​തെ​ങ്കി​ലും മു​ന്ന​ണി ക്ഷ​ണി​ച്ചാ​ൽ ആ ​ക്ഷ​ണം സ്വാ​ഗ​തം ചെ​യ്യും. ഇ​ന്ത്യ​യി​ലെ ഏ​ത് മു​ന്ന​ണി​ക്ക് വേ​ണ​മെ​ങ്കി​ലും ത​ങ്ങ​ളെ ക്ഷ​ണി​ക്കാ​മ​ല്ലോ എ​ന്നും ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നും റോ​ഷി കൂ​ട്ടി​ച്ചേ​ർ​ത്തു.


💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢 വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക