ഇടപ്പാടി - ഭരണങ്ങാനം - കോട്ടവഴി പഴയ പ്രതാപം വീണ്ടെടുക്കുന്നു



ഇടപ്പാടി: ഇടപ്പാടി - അയ്യമ്പാറ റോഡിൻ്റെയും ഇടപ്പാടി - ഭരണങ്ങാനം - കോട്ടവഴി റോഡിൻ്റെയും നവീകരണ പ്രവർത്തനങ്ങൾക്കു തുടക്കമായി. നാട്ടുകാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വീതികൂട്ടൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്.

ഇരുപദ്ധതികളുടെയും സംയുക്ത ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

ഇടപ്പാടി - ഭരണങ്ങാനം - കോട്ടവഴി റോഡിൻ്റെ നവീകരണം പൂർത്തിയാകുന്നതോടെ ഇടപ്പാടി മുതൽ ഭരണങ്ങാനം വരെ സമാന്തരപാതയായി ഇതിനെ ഉപയോഗിക്കാനാവും. പഴയ രാജവീഥിയായ കോട്ടവഴിയ്ക്ക് ഇതോടെ പഴയ പ്രതാപം തിരിച്ചു കിട്ടുമെന്ന് നാട്ടുകാർ പറയുന്നു. ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിനു പിന്നിലൂടെ കടന്നു പോകുന്ന ഈ വഴി ഇടപ്പാടി - ഭരണങ്ങാനം റൂട്ടിലെ തിരക്ക് കുറയ്ക്കാൻ സഹായകമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢 വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക