ഇന്ത്യയിലെ മുൻനിര ഓണ്‍ലൈന്‍ വില്‍പ്പനശാലകളിലൊന്നായ ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിങ് ഡെയ്‌സ് ജൂണ്‍ 23 മുതല്‍ 27 വരെ നടക്കും. വിവിധ ഉപകരണങ്ങള്‍ സാധാരണത്തേതിലും വില കുറച്ച് സെയിലില്‍ വില്‍ക്കും. സ്മാര്‍ട് ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി പലതും വിലക്കിഴിവോടെ വാങ്ങാം.
ചില ഡീലുകള്‍ ഇതാ: 64 ജിബി സ്റ്റോറേജ് ശേഷിയുള്ള ഐഫോണ്‍ ടെന്‍എസ് 58,999 രൂപയ്ക്കു ലഭിക്കും (എംആര്‍പി 89,900).
ഐഫോണ്‍ 7 പ്ലസ് 32 ജിബി 34,999 രൂപയ്ക്കു വാങ്ങാം. പ്രതിമാസം 5,834 രൂപ തവണ വ്യവസ്ഥയിലും സ്വന്തമാക്കാം.
6 ജിബി റാമും, 128 ജിബി സ്റ്റോറേജ് ശേഷിയുമുള്ള ഷഓമി മി മിക്‌സ് 2 വും വിലകുറച്ചു വാങ്ങാം. 49 എംപി പിന്‍ ക്യാമറയുള്ള വിവോ സെഡ്1എക്‌സ് 4,000 രൂപ വിലക്കിഴിവില്‍ ലഭിക്കും- 14,990 രൂപയായിരിക്കും വില.
ഇന്ത്യയിലെ തങ്ങളുടെ പ്രൊഡക്ടുകളുട ശേഖരം കൂടുതല്‍ വിപുലപ്പെടുത്തി സ്മാര്‍ട് ഫോണുകള്‍ക്കുള്ള ഷഓമി മി സെല്‍ഫിസ്റ്റിക് ട്രൈപോഡ് സ്റ്റാന്‍ഡ് അവതരിപ്പിച്ചു. കൈകളെ സ്വതന്ത്രമാക്കി, ബ്ലൂടൂത്ത് റിമോട്ടിലൂടെ സ്‌റ്റെഡി ഷോട്ടുകള്‍ എടുക്കൂ എന്നാണ് കമ്പനി പറഞ്ഞത്. വഴുതിപ്പോകാത്ത തരം ഗ്രിപ്പും ഇതിനുണ്ടെന്നാണ് കമ്പനി പറയുന്നത്. ഭാരം കുറഞ്ഞതും, ഈടുനില്‍ക്കുന്നതും, കൊണ്ടുനടക്കാവുന്നതുമാണ് പുതിയ സെല്‍ഫിസ്റ്റിക് എന്ന് കമ്പനി അവകാശപ്പെടുന്നു. ഒരേസമയം സെല്‍ഫിസ്റ്റിക്കും ട്രൈപ്പോഡ് സ്റ്റാന്‍ഡും ആകാനുള്ള കഴിവാണ് ഇതിനുള്ളത്. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 4.3 മുതലും ഐഒഎസ് 5 മുതലുമുള്ള ഉപകരണങ്ങള്‍ ഇത് സപ്പോര്‍ട്ടു ചെയ്യും. 360 ഡിഗ്രി ചെരിക്കാവുന്ന ഫോണ്‍ ഹോള്‍ഡറിനൊപ്പമാണ് ഇതു ലഭിക്കുന്നത്. ഭാരം 155 ഗ്രാം ആണ്. മടക്കുമ്പോള്‍ വളരെ ഒതുക്കമുള്ള ഒന്നാണിത്.
💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢 വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക