പാലാ : കേന്ദ്ര സർക്കാരിൻ്റെ ദിനംതോറുമുള്ള പെട്രോൾ ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് പ്രവർത്തകർ ഉന്തുവണ്ടി തള്ളി ഓഫീസ് പടിക്കൽ ധർണ്ണ നടത്തി.പെട്രോൾ, ഡീസൽ വിലവർദ്ധിപ്പിച്ച് കേന്ദ്ര സർക്കാരും അമിത വൈദ്യുതിചാർജ് നടത്തി കേരള സർക്കാരും കോവിഡ് മൂലം തകർന്നു പോയ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് പ്രൊഫ.സതീശ് ചൊള്ളാനി പറഞ്ഞു.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നാടിനെയും ജനങ്ങളെയും മറന്നു കൊണ്ട് പുര കത്തുമ്പോൾ വാഴവെട്ടുന്ന മനോഭാവമാണ് കാണിക്കുന്നത്. ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രൊഫ.സതീശ് ചൊള്ളാനി. വൈസ് പ്രസിഡൻ്റ് രാജൻ കൊല്ലംപറമ്പിൽ, മണ്ഡലം പ്രസിഡൻറ് ബിജോയി എബ്രാഹം, ബ്ലോക്ക് ജന.സെക്രട്ടറിമാരായ
ഷോജി ഗോപി, ബിബിൻ രാജ്, ഷാജി ആൻറണി തുടങ്ങിയവർ പ്രസംഗിച്ചു.💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢
വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക