മാതൃരാജ്യ വീരമൃത്യു ദിനം വീരമൃത്യു വരിച്ച സൈനികർക്ക് പ്രണാമം അർപ്പിച്ച് പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി.



പാലാ : കിഴക്കൻ ലഡാക്കിലെ ഗാൽ വൻ താഴ് വരയിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് എ ഐ സി സി യുടെ ആഹ്വാനമനുസരിച്ച് പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുരിശപള്ളിക്കവലയിൽ പ്രണാമം അർപ്പിച്ചു.
" മാതൃരാജ്യ വീരമൃത്യു ദിനം" എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ രാജ്യത്തിൻ്റെ രക്തസാക്ഷികൾക്ക് കോൺഗ്രസ് പ്രവർത്തകർ മെഴുകുതിരി കൊളുത്തി നിശബ്ദമായി നിന്നുകൊണ്ട് ആദരാഞ്ജലി അർപ്പിച്ചു.
അനുസ്മരണം ബ്ലോക്ക് പ്രസിഡൻ്റ് പ്രൊഫ.സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. അഡ്വ.എ.എസ്സ് തോമസ്, ഷോജി ഗോപി, ആർ.മനോജ്, സന്തോഷ് കുര്യത്ത്, ബിബിൻ രാജ്, തോമസുകുട്ടി നെച്ചിക്കാട്ട്, ജോഷി നെല്ലിക്കുന്നേൽ, പ്രിൻസ് വി സി പ്രേംജിത്ത് എർത്തയിൽ, വക്കച്ചൻ മേനാംപറമ്പിൽ, ടോണി തൈപ്പറമ്പിൽ, തോമസുകുട്ടി മുകാല, മാത്യു കണ്ടത്തിപ്പറമ്പിൽ, മാത്യു അരീക്കൽ, കുഞ്ഞുമോൻ പാലയ്ക്കൻ, സോയി പയ്യപ്പള്ളി, ബേബി കീപ്പുറം തുടങ്ങിയവർ നേതൃത്വം കൊടുത്തു.






💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢 വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക