പൂഞ്ഞാർ : പെട്രോൾ വിലവര്ധനയ്ക്കെതീരെ യൂത്ത് കോൺഗ്രസ് കുന്നോന്നി സംഘടിപ്പിക്കുന്ന പെട്രോൾ വില പ്രവചന മത്സരത്തിന്റെ അവസാന ദിവസം ഇന്ന്.
പെട്രോൾ വില പ്രവചന മത്സരവുമായി കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി. തുടർച്ചയായി ഓരോ ദിവസവും പെട്രോൾ ഡീസൽ വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ തീവെട്ടി കൊള്ളയ്ക്കെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി രംഗത്ത്
പെട്രോൾ വില പ്രവചന മത്സരമാണ് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി സംഘടിപ്പിച്ചിരിക്കുന്നത്. പ്രസ്തുത ഫലപ്രവചന മത്സരത്തിന്റെ നിബന്ധനകൾ താഴെ കൊടുക്കുന്നു
1. മത്സരത്തിൽ പങ്കെടുക്കുന്നവർ ജൂലൈ മാസം മൂന്നാം തിയതിയിലെ വില ജൂൺ ഇരുപത്തി ഒമ്പതാം തിയതി പ്രവചിക്കണം.
2. ജൂൺ 29 വൈകുന്നേരം 5 മണിക്ക് മുൻപായി പെട്രോൾ വില പ്രവചനമത്സരത്തിൽ ത്തിൽ പങ്കെടുക്കുന്നവർ പെട്രോളിന്റെ വിലയും അയയ്ക്കുന്ന ആളിന്റെ പേരും +917909253913, +919961277508 എന്നീ വാട്സ് അപ്പ് നമ്പറിലേക്ക് അയക്കുക.
3. ഒന്നിൽ കൂടുതൽ ആളുകൾ ശരിയുത്തരം അയച്ചാൽ വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതായിരിക്കും.
4. പൂഞ്ഞാർ വാലാനിക്കൽ പെട്രോൾ പമ്പിലെ ജൂലൈ മൂന്നാം തിയതിയിലെ വിലയായിരിക്കും കണക്കാക്കുന്നത്. പുരകത്തുമ്പോൾ വാഴ വെട്ടുന്ന മോദി സർക്കാരിന്റെ തീവെട്ടി കൊള്ളക്കെതിരെ എല്ലാവരും പെട്രോൾ വില പ്രവചന മത്സരത്തിൽ പങ്കെടുക്കൂ, 5 ലിറ്റർ പെട്രോൾ സമ്മാനം നേടൂ.....
💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢
വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക