പാലാ: വർഷങ്ങളായി അവഗണിക്കപ്പെട്ടു കിടന്ന മീനച്ചിൽ കിഴപറയാർ കുടുംബാരോഗ്യ കേന്ദ്രത്തിന് മാണി സി കാപ്പൻ എം എൽ എ യുടെ കരുതലിൽ പുതിയ ഒ പി ബ്ലോക്ക് നിർമ്മിക്കുന്നു. വർഷങ്ങളായി ഈ ആവശ്യം നിലനിന്നിരുന്നുവെങ്കിലും ന്നില്ല. നാട്ടുകാർ നിരവധി നിവേദനങ്ങൾ നൽകിയിരുന്നുവെങ്കിലും ഫലം ഉണ്ടാകാതെ വന്നു. മാണി സി കാപ്പൻ എം എൽ എ ആയതോടെ വിഷയം ശ്രദ്ധയിൽ വന്നു. തുടർന്നു എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 95 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.
പുതുതായി നിർമ്മിക്കുന്ന ഒ പി ബ്ലോക്കിൻ്റെ ശിലാസ്ഥാപനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സിക്കുട്ടി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.