കോട്ടയം : കോട്ടയം ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു
പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. നിലവില്‍ 97 പേരാണ് ചികിത്സയിലുള്ളത്.
ഇതില്‍ 33 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 30 പേര്‍ കോട്ടയം
മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 30 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും നാലു
പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്.
ഇതുവരെ രോഗമുക്തരായ 79 പേര്‍ ഉള്‍പ്പെടെ 176 പേര്‍ക്കാണ് ജില്ലയില്‍ രോഗം ബാധിച്ചത്.
മുംബൈയില്‍നിന്ന് എത്തി ജൂണ്‍ 16 ന് രോഗം സ്ഥിരീകരിച്ച കോട്ടയം ആറുമാനൂര്‍
സ്വദേശിനി (29), കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 17ന് രോഗം സ്ഥിരീകരിച്ച
പായിപ്പാട് സ്വദേശിനി (34), ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 11ന് രോഗം
സ്ഥിരീകരിച്ച വെള്ളാവൂര്‍ സ്വദേശിനി (34) എന്നിവരാണ് രോഗം ഭേദമായി കോട്ടയം
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയത്.
പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ ഡല്‍ഹിയില്‍നിന്നും ഒരാള്‍ മുംബൈയില്‍നിന്നും രണ്ടു പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. ഇവര്‍ ആറു പേരും വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഏഴാമത്തെയാള്‍ക്ക് തിമിര ശസ്ത്രക്രിയയ്ക്കു മുന്‍പായി നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവര്‍
1. ഡല്‍ഹിയില്‍ നിന്ന് ജൂണ്‍ 15 ന് എത്തിയ രാമപുരം സ്വദേശി (37). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
2. കുവൈറ്റില്‍ ജൂണ്‍ 19 ന് എത്തിയ തൃക്കൊടിത്താനം സ്വദേശി (50) രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
3. മുംബൈയില്‍നിന്ന് നിന്ന് ജൂണ്‍ ആറിന് എത്തിയ തൃക്കൊടിത്താനം സ്വദേശിയായ ആണ്‍കുട്ടി (12). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. മാതാപിതാക്കള്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
4. റിയാദില്‍നിന്ന് ജൂണ്‍ 10 ന് എത്തിയ പാമ്പാടി സ്വദേശി (52). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
5. ഡല്‍ഹിയില്‍നിന്ന് ജൂണ്‍ എട്ടിന് എത്തിയ കല്ലറ സ്വദേശി (42). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
6. ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 13 ന് എത്തിയ മറവന്തുരുത്ത് സ്വദേശിനി(65). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
7. പള്ളിക്കത്തോട് സ്വദേശി (70). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. എറണാകുളത്തെ ആശുപത്രിയില്‍ സെപ്റ്റംബറില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കോട്ടയത്തെ ആശുപത്രിയില്‍ തുടര്‍ ചികിത്സ നടത്തിയിരുന്നു. തിമിര ശസ്ത്രക്രിയയ്ക്കു മുന്‍പായി നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സന്പര്‍ക്ക പശ്ചാത്തലം പരിശോധിച്ചുവരികയാണ്.