ഈരാറ്റുപേട്ട : പെട്രോൾ ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി ഉന്തുവണ്ടി സമരം നടത്തി.
തെക്കേക്കരയിൽ നിന്ന് തുടങ്ങിയ ഉന്തുവണ്ടി തള്ളി കൊണ്ടുള്ള പ്രതിഷേധം ടൌൺ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ അവസാനിച്ചു.
പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ് അഡ്വ വി എം മുഹമ്മദ് ഇല്യാസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷിയാസ് മുഹമ്മദ് സിസിഎം അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് നിസാമുദ്ധീൻ എം കെ,ഫയാസ് കെ അൻസാരി,ഇജാസ് കെ അനസ്,
മാഹിൻ കെ പി,ഇജാസ് നിസാർ,മനു,അഭിരാം ബാബു,ആശിക് ലത്തീഫ്,റിഫാൻ മനാഫ്,ഫായിസ് ഖാൻ, തുടങ്ങിയവർ നേതൃത്വം നൽകി
💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢
വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക