യുവതലമുറ കാർഷിക സംസ്ക്കാരംവീണ്ടെടുക്കണം: മാണി സി കാപ്പൻ


കടനാട്: കാർഷിക സംസ്ക്കാരം വീണ്ടെടുക്കാൻ യുവതലമുറ തയ്യാറാകണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കടനാട്ടിൽ തിരുവാതിര ഞാറ്റുവേല കൃഷിയുടെ ഭാഗമായി ഒരേക്കർ സ്ഥലത്ത് ആരംഭിച്ച കൃഷി
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. കടനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉഷ രാജുവിൻ്റെ അദ്ധ്യക്ഷത വഹിച്ചു. കടനാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഷിലു കൊടൂർ, ഒരുമ രക്ഷാധികാരി ജെറി തുമ്പമറ്റം, സെക്രട്ടറി ജയ്മോൻ നടുവിലേക്കറ്റ്, ട്രഷറർ ജോസ് പൂവേലി, ക്ലീറ്റസ്  ഇഞ്ചിപ്പറമ്പിൽ, തങ്കച്ചൻ മുളകുന്നം, പ്രൊഫ. അഗസ്റ്റ്യൻ ഇടശ്ശേരി, റോക്കി ഒറ്റപ്ലാക്കൽ, പി .റ്റി. തോമസ് ചുനയം മാക്കൽ, ജയ് വിൻ തച്ചാംപുറത്ത്, ഷാജി ഉഴത്താമല, ബെന്നി നടുവിലേക്കുറ്റ്, അഡ്വ.തങ്കച്ചൻ വഞ്ചിക്കച്ചാലി, പ്രതാപൻ വടക്കേകോയിക്കൽ, പ്രസാദ് വടക്കേ കോയിക്കൽ, കുട്ടായി ഒറ്റപ്ലാക്കൽ, ജോസ് മലേക്കണ്ടം  എന്നിവർ പ്രസംഗിച്ചു.

സുഭിക്ഷ കേരളം പദ്ധതിയിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന കടനാട് ഒരുമ കർഷക സംഘത്തിൻ്റെ ആഭിമുഖ്യത്തിലാണ് തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി കൃഷി  ഇറക്കിയത്. കപ്പ, ചേന, ചേമ്പ്, മഞ്ഞൾ, വാഴ എന്നിവയുടെ   കൃഷിയാണ് ആരംഭിച്ചത്. കടനാട് ഗ്രാമ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്താണ് സംഘം പ്രവർത്തിക്കുന്നത്.
 കൊല്ലപ്പള്ളി കൃഷി ഓഫീസർ അജ്മലാണ് കൃഷിക്ക്  മേൽനോട്ടം വഹിക്കുന്നത്. പ്രൊഫ. അഗസ്റ്റ്യൻ ഇടശ്ശേരി സൗജന്യമായി ഒരേക്കർ  നൽകിയ സ്ഥലത്താണ് സംഘം കൃഷി ചെയ്യുന്നത്.