വീരമൃത്യു വരിച്ച സേനാംഗങ്ങൾക്കു പ്രണാമമർപ്പിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാജ്യവ്യാപകമായി അനുശോചന യോഗങ്ങൾ സംഘടിപ്പിക്കും.


ന്യൂഡൽഹി : കിഴക്കൻ ലഡാക്കിലെ ഗൽവാനിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സേനാംഗങ്ങൾക്കു പ്രണാമമർപ്പിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാജ്യവ്യാപകമായി അനുശോചന യോഗങ്ങൾ സംഘടിപ്പിക്കും. ‘ഷഹീദോം കോ സലാം ദിവസ്’ എന്നു പേരിട്ടിരിക്കുന്ന പരിപാടിയുടെ ഭാഗമായി രാവിലെ 11 മുതൽ 12 വരെയാണു യോഗം.

രാജ്യത്തിന്റെ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കുമ്പോൾ മുദ്രാവാക്യം വിളിക്കരുതെന്നും വെള്ളിയാഴ്ച രാവിലെ 11നും 12നും ഇടയിൽ പ്ലക്കാർഡുകൾ, വിളക്കുകൾ, മെഴുകുതിരികൾ എന്നിവയുമായി നിശബ്ദമായി നിൽക്കണമെന്നും സംസ്ഥാനങ്ങൾക്ക് ഹൈക്കമാൻഡ് നിർദേശം നൽകി. പശ്ചാത്തലത്തിൽ ദേശീയ പതാകയുമുണ്ടാകണം. ‘സ്പീക്ക് അപ് ഫോർ അവർ ജവാൻസ്’ എന്ന പേരിൽ ഓൺലൈൻ ക്യാംപെയ്നും അതേദിവസം നടക്കും.




💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢 വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക