മിനച്ചിലിൽ കോൺഗ്രസ് പ്രതിഷേധം നടത്തി

  പാലാ:  കോൺഗ്രസ്    മീനച്ചൽ മണ്ഡലം കമ്മറ്റി ഇന്ധന വിലവർധനവിനെതിരെ ധർണ നടത്തി.

എ ഐ സി സി ആഹ്വാനമനുസരിച്ച് രാജ്യത്ത് ദിനംതോറുമുള്ള ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് മീനച്ചിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൈക പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി.
കോവിഡ് മൂലം സാമ്പത്തിക തകർച്ചകൊണ്ട് ജനങ്ങൾ നരകജീവിതം നയിക്കുമ്പോൾ നിരന്തരമായ ഇന്ധനവില വർധനവ് കേന്ദ്ര സർക്കാരിൻ്റെ കണ്ണിൽ ചോരയില്ലാത്ത നടപടിയാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത് കൊണ്ട് പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് പ്രൊഫ.സതീശ് ചൊള്ളാനി പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് ഇൻ - ചാർജ് പ്രസാദ് കൊണ്ടു പ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.ബിജു കുന്നുംപുറത്ത്, പ്രേംജിത്ത് എർത്തയിൽ, ജോഷി നെല്ലിക്കുന്നേൽ, ശശിനെല്ലാല, മാത്തുക്കുട്ടി പന്തപ്ലാക്കൽ, മാത്തുക്കുട്ടി ഓടക്കൽ ,ശശീന്ദ്രൻ കളപ്പുര ,മോഹനൻ കിഴക്കേടത്ത്, തോമസ് വരകിൽ, ബിജു കുന്നത്തേട്ട് തുടങ്ങിയവർ പങ്കെടുത്തു.