കോട്ടയം : രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പൊന്‍കുന്നത്തെ സ്വകാര്യ
ആശുപത്രിയിലെ എല്ലാ ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന്
ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ആദ്യം രോഗം സ്ഥിരീകരിച്ച
പള്ളിക്കത്തോട് സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സാമ്പിള്‍
പരിശോധന നടത്തിവരികയാണ്. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് യുവതിയുടെ
സഹപ്രവര്‍ത്തകയായ പൊന്‍കുന്നം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചത്.
💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢
വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക