കോട്ടയം: ജോസ് കെ മാണി യുഡിഎഫിൽ നിന്നും സ്വയം പുറത്ത് പോയതെന്ന് പിജെ ജോസഫ്. യുഡിഎഫ് നയങ്ങൾ അനുസരിക്കാത്ത ഒരു പാർട്ടിക്കും യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.
കോട്ടയത്തും പത്തനംതിട്ടയിലുമുൾപ്പെടെ ഇന്നും രാജിയുണ്ടാകുമെന്നും പി ജെ ജോസഫ് കൂടി ചേർത്തു.
അനന്തമജ്ഞാതമവര്‍ണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്‍തത്യന്‍ കഥയെന്തു കണ്ടു ' എന്നതാണ് ജോസ് കെ മാണിയുടെ അവസ്ഥയെന്നും എൻ.ഡി.എ , എൽ.ഡി.എഫ് തുടങ്ങി നിരവധി അവസരങ്ങളുണ്ടെന്നും പി ജെ ജോസഫ് പറഞ്ഞു