എസ് എം വൈ എം പാലാ രൂപത സീറോ മലബാർ സഭാദിനം ആചരിച്ചു

പാലാ: എസ് എം വൈ എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ സീറോ മലബാർ സഭാദിനാചരണത്തിന്റെ ഭാഗമായി ശാലോം പാസ്റ്ററൽ സെന്ററിൽ  വിവിധ സമിതികളുടെ സംയുക്ത യോഗം കൂടി. ക്രിസ്തുശിഷ്യനായ മാർത്തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതയാത്രകളും
 പാലാ രൂപതയുമായി മാർത്തോമാശ്ലീഹായുടെ ബന്ധവും  അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വവും പഠനവിധേയമാക്കി. മാർത്തോമ്മാ നസ്രാണികളുടെ ഉത്ഭവവും സുറിയാനി പാരമ്പര്യവും പ്രധാന ചർച്ചാവിഷയമായി. ഇരുപത് നൂറ്റാണ്ടുകളായി ക്രൈസ്തവ സമൂഹങ്ങൾ ഭാരതത്തിൽ ജാതിമത വർഗ്ഗ വർണ്ണ രാഷ്ട്രീയ ഭേദമെന്യേ ചെയ്തുകൊണ്ടിരിക്കുന്ന നന്മകളെ തമസ്കരിക്കാൻ വിവിധ ശക്തികൾ ഈ കാലഘട്ടങ്ങളിൽ ശ്രമിക്കുന്നതിനെതിരെ ജാഗ്രത പുലർത്താനും സഭാ പിതാക്കൻമാരെയും ആചാര്യൻമാരെയും ആരെങ്കിലും ദുഷിച്ചു പറയുമ്പോൾ യുവാക്കൾ  പിതാക്കന്മാർക്ക് ഐക്യദാർഢ്യം  പ്രഖ്യാപിക്കാനും തീരുമാനമായി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ യോഗം സഭാ ആന്തത്തോടെ സമാപിച്ചു. എസ് എം വൈ എം പാലാ രൂപത ഡയറക്ടർ ഫാ.സിറിൽ തയ്യിൽ, സി. ജോസ്മിത, ബ്രദർ മാത്യു പനങ്ങാട്ട്, പ്രസിഡൻ്റ് ബിബിൻ ചാമക്കാലായിൽ, ജന.സെക്രട്ടറി മിജോയിൻ വലിയകാപ്പിൽ, വൈസ് പ്രസിഡൻ്റ് അമലു മുണ്ടനാട്ട്, സെബാസ്റ്റ്യൻ തോട്ടത്തിൽ, ദേവസ്യാച്ചൻ പുളിക്കൽ എന്നിവർ പ്രസംഗിച്ചു.