തിരുവനന്തപുരം/ കോട്ടയം : േകരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫിൽനിന്നു പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫ് യോഗങ്ങളിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. ഞങ്ങൾ ആരേയും പുറത്താക്കിയിട്ടില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കിയെന്ന് മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു. കേരള കോൺഗ്രസ് അവിഭാജ്യ ഘടകമാണ്. നാല് പതിറ്റാണ്ടിലേറെയായി ഒരുമിച്ചു പ്രവർത്തിക്കുന്നവെന്നും ചെന്നിത്തല പറഞ്ഞു
എന്നാൽ നിലപാടിൽ മാറ്റമില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ജോസ് കെ മാണി. മാണിസാറിന്റെ പ്രസ്ഥാനത്തെ പുറത്താക്കിയത് അനീതിയാണെന്ന് വികാരം ഉയർന്നിട്ടുണ്ട്. യുഡിഎഫ് യോഗം നടക്കുന്നതുവരെ ഒരു തിരുത്തലലും വന്നില്ല. രാഷ്ട്രീയ തിരുത്തലല്ല, സാങ്കേതിക തിരുത്തലാണ് ഇപ്പോഴുണ്ടായത്. കൂറുമാറിയ വ്യക്തിയ്ക്ക് സ്ഥാനം കൊടുക്കണമെന്ന് പറയുന്നത് നീതിയാണോ.അത് എത്തിക്സ് അല്ല. ലോക്കൽ ബോഡി വിഷയത്തിൽ ഇത്തരം നിലപാട് ലോകത്ത് തന്നെ ആദ്യമാന്നെന്നും ജോസ് കെ മാണി പറഞ്ഞു

💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢
വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക