എലിക്കുളം: കുരുവിക്കൂട് നടക്കുന്ന എലിക്കുളം നാട്ടുചന്തയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ മാണി.സി.കാപ്പൻ എം.എൽ.എ.യും കസ്റ്റമറായി മാറി.
വിവിധ തരം നാടൻ വാഴക്കുലകളും, പച്ചക്കറി കളും നിരന്നിരുന്ന നാട്ടു ചന്തയിൽ കയറിയ എം.എൽ.എ.തനിക്കു പ്രിയപ്പെട്ട നേന്ത്രക്കുലയും, കാന്താരി മുളകും വാങ്ങിയാണ് മടങ്ങിയത്.
നാട്ടുചന്തയിൽ ഏറ്റവും കൂടുതൽ കാർഷിക ഉല്പന്നങ്ങൾ എത്തിച്ച കർഷകരെ ഒന്നാം വാർഷിക ഉദ്ഘാടന വേളയിൽ ആദരിച്ചു. ജോസഫ് മൈക്കിൾ കള്ളിവയലിൽ
തോമസ് മാത്യു അടിച്ചിലാംമാക്കൽ, സാവിച്ചൻ പാംപ്ലാനിയിൽ,
സി.വി.കുര്യാക്കോസ് ചീരാങ്കുഴി, കെ.കെ.വാസു
കരിമുണ്ടയിൽ, ഗ്രേസ് ജോർജ് വയലുങ്കൽ എന്നിവരെ പൊന്നാട അണിയിച്ചാണ് എം.എൽ.എ.ആദരിച്ചത്